ഗാല സെന്റ് മേരീസ് ഇടവക ദാമ്പത്യ വിശുദ്ധീകരണ ദിനം ആചരിച്ചു

20141115_111754
മസ്കറ്റ്: മലങ്കര സഭ മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മര്‍ത്തമറിയം സമാജത്തിന്റെ സഹകരണത്തോടെ ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക ദാമ്പത്യ വിശുദ്ധീകരണ ദിനം ആചരിച്ചു. Photo Gallery
വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഫാ. സഖറിയാ നൈനാന്‍ (സാഖേര്‍ അച്ചന്‍) മുഖ്യകാര്‍മികത്വം വഹിക്കുകയും, പ്രതിപാദ്യ വിഷയമായ “അവര്‍ ഒന്നാകുന്നു” എന്നതിനെ അടിസ്ഥാനമാക്കി പ്രസംഗിക്കുകയും ചെയ്തു. ബിജോയ് കുര്യന്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി.
വൈവാഹിക ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ചവര്‍ക്കും വിവാഹജീവിതം ആരംഭിച്ചവര്‍ക്കും ഉപഹാരം നല്‍കി ആദരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ശുഭ തോമസ് സ്വാഗതവും, ജോസഫ് മാത്യു കൃതജ്ഞതയും പ്രകടിപ്പിച്ചു. ഇടവക വികാരി ഫാ. ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ട്രസ്റി പി.സി. ചെറിയാന്‍, ആക്ടിംഗ് സെക്രട്ടറി ബാബു വര്‍ഗീസ്, സമാജം സെക്രട്ടറി സുജാ മാത്യു വൈദ്യന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Comments

comments

Share This Post