“അവര്‍ ഒന്നാകുന്നു” ദാമ്പത്യ വിശുദ്ധീകരണ വര്‍ഷാചരണദിനം നടത്തി

3

കുവൈറ്റ്: മലങ്കര സഭ മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ദാമ്പത്യ വിശുദ്ധീകരണ ദിനം കുവൈറ്റ് സെന്റ് സ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തി. Photo Gallery
അബ്ബാസിയ എ.സി.ഇ. ഹാളില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കുടുംബങ്ങള്‍ക്കായി പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തി. സഭയുടെ ദാമ്പത്യ വിശുദ്ധീകരണത്തിന്റെ ഭാഗമായി വൈവാഹിക ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ചവരെയും ഇടവക രൂപീകരിച്ചതിനുശേഷം വിവാഹജീവിതം ആരംഭിച്ചവരെയും ചടങ്ങില്‍ ആദരിച്ചു.

Comments

comments

Share This Post