നല്ലില ബഥേല്‍ സെന്റ് ജോര്‍ജ്ജ് തീര്‍ത്ഥാടന പള്ളിയില്‍ സമൂഹ വിവാഹം നവംബര്‍ 23ന്

Samooha Vivaham

കൊല്ലം ഭദ്രാസനത്തിലെ നല്ലില ബഥേല്‍ സെന്റ് ജോര്‍ജ്ജ് തീര്‍ത്ഥാടന ദേവാലയത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ജീവകാരുണ്യ പദ്ധതിയിലെ ഏറ്റവും പ്രധാനമായ സമൂഹ വിവാഹം നവംബര്‍ 23ന് 11ന് നടക്കും.
23ന് രാവിലെ 7.30ന് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. 10.30ന് സമൂഹ വിവാഹം, 11.30ന് പൊതുസമ്മേളനം ആര്‍ ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. സമൂഹ വിവാഹ സഹായ വിതരണം നടത്തും.
ഇടവക വികാരി ഫാ. ജോസ് എം. ഡാനിയേല്‍, പ്രസന്ന രാമചന്ദ്രന്‍, ഫാ. വി.ജി. കോശി വൈദ്യന്‍ തേവലക്കര, ഫാ. റ്റി.സി. മാത്യൂസ് കോര്‍-എപ്പിസ്കോപ്പാ, ഫാ. പി. തോമസ്, ഫാ. ജോണ്‍ തോമസ് തേവലക്കര, ഫാ. കെ.കെ. ഗീവര്‍ഗീസ്, ഫാ. ജയിന്‍ തെങ്ങുവിള, ഷിജു കുമാര്‍, ശങ്കരരു ശങ്കരരു ഭദ്രദാസരു, ജിബി ജേക്കബ്, കെ. രാജേന്ദ്രന്‍, ജി. ജോണ്‍, ജി. മാത്തുക്കുട്ടി, വൈ. രാജന്‍, എം.ഡി. ബാബു, ജി. ജോസ്, അനു ബാബു, അമ്മിണിക്കുട്ടി ജോര്‍ജ്ജ്, ഡി. റോയി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് സമൂഹസദ്യയും നടക്കും.
വികാരി ഫാ. ജോസ് എം. ഡാനിയേല്‍, ട്രസ്റി കൊച്ചുകുഞ്ഞ് ജോര്‍ജ്ജ്, സെക്രട്ടറി ജി. ജോണ്‍, ശതാബ്ദി കണ്‍വീനര്‍ കെ. സജി എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post