മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ മലങ്കര മെത്രാപ്പൊലീത്തയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു

10687045_960675030627201_2538864863980946885_n

കുന്നംകുളം: മലങ്കര സഭ ജ്യോതിസ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ മലങ്കര മെത്രാപ്പൊലീത്തയുടെ ഓര്‍മ്മപ്പെരുന്നാളില്‍ ആയിരങ്ങള്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിച്ചു. സെന്റ് തോമസ് കിഴക്കേ പുത്തന്‍പള്ളിയില്‍ രാവിലെ പരിശുദ്ധ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. പുലിക്കോട്ടില്‍ തിരുമേനിമാരുടെ സ്മാരക കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയ്ക്കുശേഷം ആശീര്‍വ്വാദവും കൈമുത്തും പൊതുസദ്യയും ഉണ്ടായി.
വൈകീട്ട് നാലരയ്ക്ക് പള്ളിചുറ്റിയുള്ള പ്രദക്ഷിണത്തിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ആശീരവ്വാദത്തിനും നേര്‍ച്ച വിളമ്പലിനും ശേഷം പെരുന്നാള്‍ ചടങ്ങുകള്‍ സമാപിച്ചു. ചടങ്ങുകള്‍ക്ക് ഭദ്രാസനത്തിലെ വൈദികര്‍ പങ്കാളികനായി. വികാരി ഫാ. പത്രോസ് ജി. പുലിക്കോട്ടില്‍, ട്രസ്റ്റി ജോണ്‍ സി. ഡേവിസ്, സെക്രട്ടറി അഡ്വ. പ്രിനു പി. വര്‍ക്കി എന്നിവര്‍ നേതൃത്വം നല്‍കി.

Comments

comments

Share This Post