16-ാമത് മാര്‍ ഒസ്താത്തിയോസ് പ്രഭാഷണം 7ന് 2ന് തിരുവല്ല മാര്‍ ബസേലിയോസ് ജൂബിലി സെന്ററില്‍

Prabhashanam
മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നിരണം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ 16-ാമത് മലങ്കര സഭാരത്നം ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് പ്രഭാഷണം ഡിസംബര്‍ 7ന് 2ന് തിരുവല്ല മാര്‍ ബസേലിയോസ് ജൂബിലി സെന്ററില്‍ നടക്കും. Notice
നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടന സന്ദേശവും ഡോ. തോമസ് ഐസക്ക് എം.എല്‍.എ. മുഖ്യപ്രഭാഷണവും നടത്തും. യുവദൌത്യം ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം മാത്യു റ്റി. തോമസ് എം.എല്‍.എ. നിര്‍വഹിക്കും. സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ബിജു ഉമ്മന്‍, അലക്സ് മണപ്പുറത്ത്, ഒ.സി.വൈ.എം. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജോണ്‍ ചാക്കോ, ഒ.സി.വൈ.എം. ഭദ്രാസന ജനറല്‍ സെക്രട്ടറി മത്തായി റ്റി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും. കട്ടപ്പുറം സെന്റ് ജോര്‍ജ്ജ് യുവജനപ്രസ്ഥാനം ഗാനാര്‍ച്ച നടത്തും.

Comments

comments

Share This Post