സഭകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം: പരിശുദ്ധ കാതോലിക്കാ ബാവാ

Orthodox Catholic Dialoge
സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഭകള്‍ സഹകരിച്ച് പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്ക്കരിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
മലങ്കര ഓര്‍ത്തഡോക്സ് സഭയും-കത്തോലിക്കാ സഭയും തമ്മിലുള്ള സംവാദത്തിന്റെ 25-ാം വാര്‍ഷികം, പോള്‍ ആറാമന്‍ മാര്‍പപ്പയും പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായും കൂടുക്കാഴ്ച നടത്തിയതിന്റെ 50-ാം വാര്‍ഷികം എന്നിവയോടനുബന്ധിച്ച് ദേവലോകത്ത് നടത്തിയ സ്വീകരണത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.
ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും എവുപ്രാസ്യാമ്മയും വിശുദ്ധരായി പ്രഖ്യാപിച്ച നടപടി ഭാരതത്തിലെ സെന്റ് തോമസ് ക്രൈസ്തവ സമൂഹത്തിന് നല്‍കിയ സമ്മാനമായി കരുതാമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. വത്തിക്കാന്‍ പ്രതിനിധി ബിഷപ്പ് ബ്രിയന്‍ ഫാരെല്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൌവത്തില്‍, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഫാ.ഡോ. കെ.എം. ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post