ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ചരമസുവര്‍ണ്ണ ജൂബിലി സ്മൃതി സന്ദേശയാത്ര 10ന്

unnamed

കോട്ടയം: പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ചരമസുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് 10ന് കോട്ടയത്തുനിന്ന് കുന്നംകുളത്തേക്ക് സ്മൃതിസന്ദേശയാത്ര നടത്തും.
ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ മാതൃ ഇടവകയായ കുറിച്ചി വലിയപള്ളിയില്‍ രാവിലെ ആറിന് കണ്‍വീനര്‍ കെ.ജെ. കുര്യാക്കോസ് കുന്നുംപുറത്തിന് പതാക നല്‍കി സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് സന്ദേശയാത്ര ഉദ്ഘാടനം ചെയ്യും. 7ന് പുത്തനങ്ങാടി കുരിശുപള്ളി ജംഗ്ഷില്‍ കോട്ടയം സെന്‍ട്രല്‍ ഭദ്രാസന സെക്രട്ടറി ഫാ. ഏബ്രഹാം കോരയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. 7.30ന് താഴത്തങ്ങാടി മാര്‍ ബസേലിയോസ് പള്ളിയില്‍ നടക്കുന്ന ഗീവര്‍ഗീസ് ദ്വിതീയന്‍ സ്മൃതി സമ്മേളനം ഡോ.സഖറിയാ മാര്‍ അപ്രേം ഉദ്ഘാടനം ചെയ്യും. ഫാ. വര്‍ഗീസ് സഖറിയ മറ്റത്തില്‍ അധ്യക്ഷത വഹിക്കും. 12ന് ആലുവ പള്ളിക്കര പള്ളിയില്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. നാലിന് കുന്നംകുളം ഭദ്രാസനത്തിന്റെ വക സ്വീകരണം. അഞ്ച് മണിക്ക് കുന്നംകുളം മേലെപ്പാറ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ സമാപന സമ്മേളനം. സന്ദേശയാത്രയ്ക്ക് ഫാ. മര്‍ക്കോസ് ജോണ്‍ പാറയില്‍, ഫാ. വര്‍ഗീസ് ആര്യാട്ട് എന്നിവര്‍ നേതൃത്വം നല്‍കും.

Comments

comments

Share This Post