ചെങ്ങന്നൂര്‍ ഭദ്രാസന യുവജന പ്രസ്ഥാന സ്വപ്ന പദ്ധതി; മാര്‍ അത്താനാസിയോസ് മെഡികെയര്‍ പ്രോജക്ട്

Coupon

ചെങ്ങന്നൂര്‍ ഭദ്രാസനത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന “കാന്‍സര്‍-വൃക്ക-ഹൃദയ-കരള്‍” രോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഡിസംബര്‍ 28, 29 തീയതികളില്‍ പേരിശ്ശേരി സെന്റ് മേരീസ് വലിയ പള്ളിയില്‍ ഒ.സി.വൈ.എം. ഭദ്രാസന യുവജനപ്രസ്ഥാനം ദ്വിദിന ഫെസ്റ് നടത്തുന്നു.
ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ പുതിയ സ്വപ്ന പദ്ധതിയായ മാര്‍ അത്താനാസിയോസ് മെഡികെയര്‍ പ്രോജക്ടില്‍ 35 ലക്ഷം രൂപ സമാഹരിച്ച് ധനസഹായം നല്‍കുന്നതിനാണ് ഒ.സി.വൈ.എം. ശ്രമിക്കുന്നത്. ഫെസ്റിന്റെ കൂപ്പണിന് 100 രൂപയാണ് നിരക്ക്. ബടായി ബംഗ്ളാവ് ടീം, യുവജന സംഗമം, ഫുഡ് ഫെസ്റ്, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ രണ്ട് ദിവസങ്ങളിലായി നടക്കും. ഫെസ്റിന്റെ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചതായി ഭദ്രാസന സെക്രട്ടറി ജോബിന്‍ കെ. ജോര്‍ജ്ജ് അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ സ്വപ്ന പദ്ധതിയായ അട്ടപ്പാടിക്കൊരു സ്നേഹ സ്പര്‍ശം വിജയമാക്കിയ എല്ലാവരെയും നന്ദിയോടെ സ്മരിച്ചു.
Address
OCYM Chengannur Diocese
Bethel Aramana,
P.B. No. 38
Chengannur
Bank Details
Account No. 10240100415074
IFSC Code: FDRL0001024
Federal Bank
Chengannur Branch

Comments

comments

Share This Post