ഡബ്ല്യുസിസി ജനറല്‍ സെക്രട്ടറി റവ. ഡോ. ഒലാവ് ഫിക്സെ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു

Rev Dr Olave Fykse

ന്യൂജഴ്സി: ആഗതമാകുന്ന ക്രിസ്മസിന്‍െറ ശാന്തിയും പ്രത്യാശയും സര്‍വശക്തനായ ദൈവത്തിന്‍െറയും പരിശുദ്ധ ത്രീത്വത്തിന്‍െറയും നാമത്തില്‍ എല്ലാ കുടുംബങ്ങളിലും സമൂഹങ്ങളിലും, വീടുകളില്‍ നിന്നകന്ന് വിദൂര സ്ഥലങ്ങളിലായിരിക്കുന്ന സഹോദരങ്ങളിലും പ്രതീക്ഷയും സമാധാനവും നിറയട്ടെയെന്ന് വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി റവ. ഡോ. ഒലാവ് ഫിക്സെ ആശംസിച്ചു.
ദൈവത്തിന്‍െറ സ്നേഹത്തോടെയുളള പദ്ധതികളിലേക്ക് നാം ശ്രദ്ധ പതിപ്പിക്കേണ്ട സമയമാണിത്. ഉണര്‍ന്ന് പ്രശോഭിക്കുക, നിന്‍െറ പ്രകാശം വന്നു ചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്‍െറ മഹത്വം നിന്‍െറ മേല്‍ ഉദിച്ചിരിക്കുന്നു. (യെശയ്യ 60 :1) ഇരുട്ടിന്‍െറ വഴികളില്‍ നിന്ന് ദൈവത്തിന്‍െറ വാഗ്ദനങ്ങളുടെ നിറവേറലിലേക്ക് ദൈവം തന്‍െറ ജനതയെ നയിക്കുന്നു എന്ന പ്രതീക്ഷയാണ് ഈ ക്രിസ്മസ് സീസണ്‍ നമ്മില്‍ നിറയ്ക്കേണ്ടത് റവ. ഒലാവ് ആശംസിച്ചു.
1948 ല്‍ ആരംഭിച്ച ഡബ്ല്യുസിസി 2013 ലെ കണക്ക് പ്രകാരം 110 ഓളം രാജ്യങ്ങളിലെ പ്രോട്ടസ്റ്റന്റ്, ഓര്‍ത്തഡോക്സ്, ആംഗ്ലിക്കന്‍ തുടങ്ങി 345 അംഗ സഭകളിലെ 500 മില്യന്‍ ക്രൈസ്തവരെ പ്രതിനിധീകരിക്കുന്നു. കത്തോലിക്കാ സഭയുമായി സഹകരിച്ചാണ് ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനം.
വാര്‍ത്ത അയച്ചത്: ജോര്‍ജ്ജ് തുമ്പയില്‍

Comments

comments

Share This Post