ചെന്നൈ ഭദ്രാസന ഫാര്‍ ഈസ്റ് ഇടവകകളിലെ വൈദിക സമ്മേളനവും, ഭദ്രാസന കൌണ്‍സില്‍ യോഗവും 19ന്

സിഡ്നി: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനത്തിന്റെ ഫാര്‍ ഈസ്റ് ഇടവകകളിലെ വൈദികരുടെ സമ്മേളനവും, ഭദ്രാസന കൌണ്‍സില്‍ യോഗവും 19ന് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടത്തപ്പെടും.
ഭദ്രാസനനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറസ് മെത്രാപ്പോലീത്തായും, വൈദീകരും സമ്മേളനത്തില്‍ പങ്കെടുക്കും. എല്ലാ വര്‍ഷവും നടത്തപ്പെടാറുള്ള സമ്മേളനം ഇഥംപ്രഥമായിട്ടാണ് സിഡ്നി സെന്റ് തോമസ് കത്തീഡ്രലില്‍ വെച്ച് നടത്തപ്പെടുന്നത്. ഡിസംബര്‍ 21ന് നടക്കുന്ന ദുഖ്റോനോ പെരുന്നാളിന് അഭിവന്ദ്യ മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും.
വാര്‍ത്ത അയച്ചത്: സുജീവ് വര്‍ഗീസ്

Comments

comments

Share This Post