കരുണാലയം-ആശ്വാസ ഭവന്‍ വാര്‍ഷികം ആഘോഷിച്ചു

കുന്നംകുളം: വികലാംഗരും മനോവൈകല്യമുള്ളവരുമായ സ്ത്രീകള്‍ക്ക് സംരക്ഷണമൊരുക്കുന്ന അടുപ്പുട്ടി കരുണാലയത്തിന്റയും വയോധികരെ സംരക്ഷിക്കുന്ന ആശ്വാസഭവന്റെയും സംയുക്ത വാര്‍ഷികം ബാബു എം. പാലിശേരി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് അധ്യക്ഷനായിരുന്നു. പരിധികളില്ലാത്ത സ്നേഹം പകരുന്ന വൈകല്യമുള്ളവരുടെ പരിചരണമാണ് സ്നേഹത്തിന്റെ വലിയ മുഖമെന്ന് മാര്‍ സേവേറിയോസ് പറഞ്ഞു.
സംസ്ഥാന പിന്നോക്ക വിഭാഗ കമ്മിഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി, നിലമ്പൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് അനീഷ് ചാക്കോ, നഗരസഭാംഗങ്ങളായ ഷാജി ആലിക്കല്‍, സുനിത ശിവരാമന്‍, ഭദ്രാസന സെക്രട്ടറി ഫാ. ഗീവര്‍ഗീസ് തോലത്ത്, ലയണ്‍സ് ക്ളബ് പ്രസിഡന്റ് സജി പി. പുലിക്കോട്ടില്‍, കോമേറ്റ്സ് പ്രസിഡന്റ് കെ. ഹബീബുല്ല, ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.പി. സാക്സന്‍, സി.എ. ജീസന്‍, അഡ്വ. പ്രിനു പി. വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post