ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവാ സഭയെ വളര്‍ത്തിയ ആത്മീയ തേജസ്സ്: പരിശുദ്ധ കാതോലിക്കാ ബാവാ

kurichy_bava1

കുറിച്ചി: വിശുദ്ധ ജീവിതത്തിലൂടെ വ്യക്തി ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് അല്മായ നേതൃനിരയെ വളര്‍ത്തി സഭയോടുചേര്‍ത്ത ആത്മീയ തേജസ്സായിരുന്നു കാലംചെയ്ത ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.
ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ചരമ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുറിച്ചി വലിയപള്ളിയില്‍ നടന്ന മലങ്കര ഓര്‍ത്തഡോക്സ് സഭ വൈദീക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.
അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ഫാ.ഡോ. ടി.ജെ. ജോഷ്വാ മുഖ്യപ്രഭാഷണം നടത്തി. അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ, ഫാ. മോഹന്‍ ജോസഫ്, ഫാ. സജി അമയില്‍, ഫാ. ജോണ്‍ ശങ്കരത്തില്‍, ഫാ. വര്‍ഗീസ് കളീക്കല്‍, ഫാ. ചെറിയാന്‍ ടി. സാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post