മാര്‍ത്തോമ്മാ ശ്ളീഹായുടെ പാദ സ്പര്‍ശത്താല്‍ നിലയ്ക്കല്‍ അനുഗ്രഹീതം: മാത്യൂസ് മാര്‍ തേവോദോസിയോസ്

1

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ വി. മാര്‍ത്തോമ്മാ ശ്ളീഹായുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ആങ്ങമൂഴി ഊര്‍ശ്ളേം മാര്‍ത്തോമ്മന്‍ കാതോലിക്കേറ്റ് സെന്ററില്‍ നിന്ന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ ദേവാലയത്തിലേക്ക് മാര്‍ത്തോമ്മന്‍ സ്മൃതി യാത്ര നടത്തി. Photo Gallery
ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ കാതോലിക്കേറ്റ് സെന്റര്‍ ചാപ്പലില്‍ നടന്ന വി.കുര്‍ബ്ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത മാര്‍ത്തോമ്മന്‍ സ്മൃതിയാത്ര ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമ്മാ ശ്ളീഹായുടെ പാദസ്പര്‍ശത്താല്‍ നിലയ്ക്കല്‍ അനുഗ്രഹീതമാണെന്ന് അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് തിരുമേനി അനുഗ്രഹപ്രഭാഷണത്തില്‍ അനുസ്മരിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍, ഫാ.ജോജി മാത്യു, ഫാ.എബി വര്‍ഗീസ്, ഡോ.എബ്രഹാം ഫിലിപ്പ് എന്നിവര്‍ സ്മൃതിയാത്രയ്ക്ക് നേതൃത്വം നല്‍കി. ഭദ്രാസനത്തിലെ വൈദികരും വിശ്വാസികളും സ്മൃതിയാത്രയില്‍ സംബന്ധിച്ചു.

Comments

comments

Share This Post