സൌത്ത് വെസ്റ്റ് ഭദ്രാസന കൗണ്‍സിൽ പീഢിത സഹോദരങ്ങളെ സഹായിക്കാനും തീരുമാനിച്ചു

diocesan council

ഹൂസ്റ്റണ്‍: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ സൌത്ത് വെസ്റ്റ് ഭദ്രാസന കൗണ്‍സിൽ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ അലക്സിയോസ്സ് മാർ യൌസേബിയോസ്സ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ കൂടി. കാലം ചെയ്ത മുന്‍ അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ്‌ മാർ ബർണബാസ്സിന്റെ ഓർമ്മ പ്രാർഥനയോടെ ആരംഭിച്ച കൌണ്‍സിൽ മീറ്റിംഗ് ഭദ്രാസനത്തിന്റെ വിവിധ വികസന പദ്ധതികളെപ്പറ്റി ചർച്ച ചെയ്തു. ബീസ്ലി ഊർശ്ലേം ഓർത്തഡോക്സ്‌ സെന്ററിന്റെ ആദ്യ ഘട്ട വികസന പ്രവർത്തനങ്ങളെ പറ്റിയുള്ള രൂപരേഖ ചർച്ച ചെയ്തു.
ഭദ്രാസന വാർഷിക ജനറൽ ബോഡി മീറ്റിങ്ങു ഫ്ലോറിഡായിൽ നടത്തുന്നതിന്റെ വിവരങ്ങൾ റവ.ഡോ.ഫാ. ജോയി പയ്ങ്ങോളിലും, ഭദ്രാസന ഫാമിലി ആൻഡ് യൂത്ത്‌ കോണ്‍ഫ്രൻസ്‌ ഡാളസ്സിൽ വച്ച് നടത്തുന്നതിന്റെ വിശദാംസംഗൾ എൽസണ്‍ സാമുവേലും വിശദീകരിച്ചു.
സിറിയായിലും, ഇറാക്കിലും ആക്രമണവും മത പീഡനവും മൂലം പ്രയാസം അനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കുന്നതിനായി ഒരു സഹായ നിധി രൂപീകരിക്കുന്നതിനായുള്ള ചാർളി വർഗ്ഗീസ്സ് പടനിലത്തിന്റെ നിർദ്ദേശം കൌണ്‍സിൽ അംഗീകരിക്കുകയും മെത്രാപ്പോലീത്തയുടെ നിർദ്ദേശപ്രകാരം എല്ലാ ഇടവകകളുടെയും സഹകരണത്തോടെ അതു നടപ്പാക്കുന്നതിനു ചാർളി പടനിലത്തിനെ ചുമതലപ്പെടുത്തി.
മറ്റു ഭദ്രാസന കൌണ്‍സിൽ മെംബറന്മാരായ ഫാ.ശ്ലോമ്മോ ഐസക്ക് ജോർജ്ജ്, ഫാ. മാത്യൂസ്‌ ജോർജ്ജ്, ക്യപ്റ്റൻ ജൈസൻ വർഗ്ഗീസ്സ്, ജോർജ്ജ് ഗീവർഗ്ഗീസ്സ് എന്നിവരും സംബന്ധിച്ചു.
വാർത്ത : ചാർളി വി. പടനിലം

Comments

comments

Share This Post