നിലയ്ക്കല്‍ ഭദ്രാസന യുവജവപ്രസ്ഥാനം കലാമത്സരം ഡിസംബര്‍ 21ന്

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം കലാമത്സരം ഡിസംബര്‍ 21 ഞായറാഴ്ച 10 മണി മുതല്‍ റാന്നി, സെന്റ് തോമസ് അരമനയില്‍ വച്ച് നടത്തപ്പെടും.
അഖില മലങ്കര യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി ഫാ.പി.വൈ.ജെസ്സന്‍ രാവിലെ 8 മണിക്ക് അരമന ചാപ്പലില്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ വച്ച് ഫാ.പി.വൈ.ജെസ്സന്‍ കലാമത്സരം ഉദ്ഘാടനം ചെയ്യും. വിവിധ വേദികളിലായി 15-ല്‍പ്പരം മത്സരങ്ങള്‍ നടത്തപ്പെടും.

Comments

comments

Share This Post