വിശുദ്ധ മാര്‍ത്തോമ്മാ ശ്ളീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ബഹറിനില്‍; പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യ കാര്‍മികന്‍

IMG_9649

മനാമ: യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ പ്രധാനിയും ഭാരതത്തിന്റെ അപ്പോസ്തോലനുമായ വിശുദ്ധ മാര്‍ത്തോമ്മാ ശ്ളീഹായുടെ ഓര്‍മ്മപ്പെരുന്നാളിന് പങ്കെടുക്കുവാന്‍ ബഹറിന്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് ഊഷ്മള സ്വീകരണം നല്‍കി.
ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലില്‍ 20ന് വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, 7ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, രാത്രി 8.30ന് റാസ, ആശീര്‍വാദം എന്നിവ നടക്കും.
വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് യോഹന്നാന്‍ വട്ടപ്പറമ്പില്‍, സഹവികാരി ഫാ. എം.ബി. ജോര്‍ജ്ജ് എന്നിവര്‍ സഹകാര്‍മികരാകും. ട്രസ്റി തോമസ് കാട്ടുപറമ്പില്‍, സെക്രട്ടറി സാബു ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Comments

comments

Share This Post