കുറിച്ചിമുട്ടം പള്ളിയില്‍ പെരുന്നാളും കണ്‍വന്‍ഷനും ജനുവരി 4 മുതല്‍ 8 വരെ

Flex

ചെങ്ങന്നൂര്‍: കുറിച്ചിമുട്ടം സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിക്കുന്നു. Notice
ജനുവരി 5, 6 തീയതികളില്‍ ഫാ.ഡോ. നൈനാന്‍ വി.ജോര്‍ജ്ജ്, ഫാ. പി.കെ. ഗീവര്‍ഗ്ഗീസ് എന്നിവര്‍ വചനശുശ്രൂഷ നടത്തും. 7ന് വൈകിട്ട് 6ന് എഴിക്കാട് സെന്റ് ഗ്രീഗോറിയോസ് കുരിശിന്‍ സൌധത്തില്‍ സന്ധ്യാപ്രാര്‍ത്ഥന, തുടര്‍ന്ന് പള്ളിയിലേക്ക് ഭക്തിനിര്‍ഭരമായ റാസ. 8ന് രാവിലെ 8.30ന് അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, ട്രോഫി വിതരണം, ശ്ളൈഹീക വാഴ്വ്, നേര്‍ച്ച എന്നിവ നടക്കും.
വികാരി ഫാ. ബിനു ജോയി, ട്രസ്റി നൈനാന്‍ ഡാനിയേല്‍, സെക്രട്ടറി ബൈജു കെ. മാത്യു എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post