ബഹ്റൈന്‍ സെന്റ് മേരീസ് ഒാര്‍ത്തഡോക്സ് കത്തീഡ്രല്‍ പുതിയ ഭരണസമിതി സ്ഥാനമേറ്റു

DSC_0876

മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന പുതുവത്സര ശുശ്രൂഷയോടനുബന്ധിച്ചു പുതിയ വര്‍ഷത്തെ ഭരണസമിതി സ്ഥാനമേറ്റു.
ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസനാധിപനും മാവേലിക്കര ഭദ്രാസന സഹമെത്രാനുമായ ജോഷ്വ മാര്‍ നിക്കോദിമോസിന്റെ മുഖ്യകാര്‍മികത്വത്തിലും ജോണ്‍ ഡാനിയേല്‍ കോറെപ്പിസ്കോപ്പ, കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് യോഹന്നാന്‍ വട്ടപ്പറമ്പില്‍, സഹവികാരി ഫാ. എം. ബി. ജോര്‍ജ് എന്നിവരുടെ സഹകാര്‍മികത്വത്തിലുമായിരുന്നു ചടങ്ങ്.
മുന്‍ ട്രസ്റ്റി തോമസ് കാട്ടുപറമ്പില്‍, സെക്രട്ടറി സാബു ജോണ്‍ എന്നിവര്‍ പുതുതായി സ്ഥാനമേറ്റ ട്രസ്റ്റി അനോ ജേക്കബ് കാച്ചിറ, സെക്രട്ടറി മോന്‍സി വര്‍ഗീസ് കരിപ്പുഴ എന്നിവര്‍ക്കു സ്ഥാനങ്ങള്‍ കൈമാറി.

Comments

comments

Share This Post