48-ാമത് റാന്നി-നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ജനുവരി 8 മുതല്‍ 11 വരെ

Nilackal Convention

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലുളള 48-ാമത് റാന്നി-നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ജനുവരി 8 മുതല്‍ 11 വരെ റാന്നി, ഇട്ടിയപ്പാറ മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററില്‍ വച്ച് നടത്തപ്പെടും.
കണ്‍വന്‍ഷന്റെ മുഖ്യചിന്താവിഷയം “ക്രിസ്തു സകലവും പുതുതാക്കുന്നു” (വെളിപാട് : 21 :5) എന്നതാണ്. ജനുവരി 8-ാം തീയതി വൈകിട്ട് 5 മണിക്ക് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തില്‍ നിന്നും കണ്‍വന്‍ഷന്‍ നഗറിലേക്ക് സ്വീകരിച്ച് ആയിക്കും. 5.30ന് ഇട്ടിയപ്പാറ മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററിലെ പുതുക്കിപ്പണിത കുരിശിന്റെ പ്രതിഷ്ഠ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമസ്സുകൊണ്ട് നിര്‍വ്വഹിക്കും. വൈകിട്ട് 6.40ന് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വെരി.റവ.ജോസഫ് സാമുവേല്‍ കറുകയില്‍ കോര്‍-എപ്പിസ്കോപ്പ വചനപ്രഘോഷണം നടത്തും.
ജനുവരി 9ന് രാവിലെ 10 മണിക്ക് ഭദ്രാസന മര്‍ത്തമറിയം സമാജം സമ്മേളനവും “അവര്‍ ഒന്നാകുന്നു” പദ്ധതിയുടെ സമാപന സമ്മേളനവും, ദമ്പതികളെ ആദരിയ്ക്കല്‍ ചടങ്ങും അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഫാ.പി.കെ.വര്‍ഗീസ് ക്ളാസ്സ് നയിക്കും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് വനിതാ സമ്മേളനത്തില്‍ കെ.സി.സി വിമന്‍സ് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഡോ.സാറാമ്മ വര്‍ഗീസ് ക്ളാസ്സ് നയിക്കും. വൈകിട്ട് 7 മണിക്ക് ഫാ.പി.കെ.വര്‍ഗീസ് വചനപ്രഘോഷണം നടത്തും.
ജനുവരി 10ന് രാവിലെ 10 മണിക്ക് നടക്കുന്ന സണ്ടേസ്കൂള്‍ ബാലസംഗമം ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി അദ്ധ്യാപകന്‍ ഫാ.ഡോ.റ്റി.ജെ.ജോഷ്വാ ക്ളാസ്സ് നയിക്കും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ഭദ്രാസന ശുശ്രൂഷക സംഘം സമ്മേളനം യു.കെ-യൂറോപ്പ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ശുശ്രൂഷക സംഘം സോണല്‍ വൈസ്പ്രസിഡന്റ് ഫാ.ജോര്‍ജ്ജ് പ്രസാദ് ക്ളാസ്സ് നയിക്കും. വൈകിട്ട് 6.45ന് അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണവും ഫാ.മോഹന്‍ ജോസഫ് വചനപ്രഘോഷണവും നിര്‍വ്വഹിക്കും.
സമാപന ദിവസമായ ജനുവരി 11ന് ഞായറാഴ്ച രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത വി.കുര്‍ബ്ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് കേരള മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റിസ് ബഞ്ചമിന്‍ കോശി സമാപന സന്ദേശം നല്‍കുന്നതാണ്.

Comments

comments

Share This Post