വെട്ടിപ്പുറം പള്ളി പെരുന്നാള്‍ ജനുവരി 11 മുതല്‍ 15 വരെ

notice front

വെട്ടിപ്പുറം: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 11 മുതല്‍ 15 വരെ നടക്കും. പെരുന്നാള്‍ ശുശ്രൂഷയ്ക്ക് തൃശൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും.
ജനുവരി 11ന് വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ഇടവക വികാരി പെരുന്നാള്‍ കൊടി ഉയര്‍ത്തും. തുടര്‍ന്ന് പള്ളിയില്‍ നിന്നും വെട്ടിപ്പുറം ജംഗ്ഷനിലെ കുരിശടിയിലേക്ക് കൊടിമര ഘോഷയാത്രയും, കൊടിമരം സ്ഥാപിക്കലും, കൊടിയേറ്റും നടക്കും. ഇടവകയുടെ താന്നിക്കുഴിയില്‍ ഭാഗത്തേ കുരിശടിയിലും കൊടിയുയര്‍ത്തും.
13ന് വൈകിട്ട് 6.15ന് സന്ധ്യാപ്രാര്‍ത്ഥനയും വചനശുശ്രൂഷയും ഉണ്ടാകും. 14ന് വൈകിട്ട് 6.15ന് പെരിങ്ങമല ജംഗ്ഷനില്‍ സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസ ആരംഭിച്ച് മോടിയില്‍ പടി വഴി വെട്ടിപ്പുറം സെന്റ് മേരീസ് കുരിശടിയില്‍ എത്തി ധൂപപ്രാര്‍ത്ഥന നടത്തി പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് വാദ്യമേളങ്ങളും ഡിസ്പ്ളേയും ആകാശദീപക്കാഴ്ചയും നടക്കും.
15ന് രാവിലെ 7ന് പ്രഭാത നമസ്കാരം, 8ന് അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, ഇടവക പണികഴിപ്പിച്ച ഭവനത്തിന്റെ താക്കോല്‍ദാനം, നേര്‍ച്ച വിളമ്പ് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.

Comments

comments

Share This Post