മസ്ക്കറ്റ്, ഗാല സെന്റ് മേരീസ് ഇടവക പ്രഥമ പെരുന്നാള്‍ ആഘോഷിക്കുന്നു

Ghala

മസ്ക്കറ്റ്, ഗാല സെന്റ് മേരീസ് ഇടവകയുടെ പ്രഥമ പെരുന്നാളും ആദ്യഫല ശേഖരണവും, ലേലവും, ഫുഡ് ഫെസ്റിവലും ജനുവരി 10 മുതല്‍ 16 വരെ നടത്തപ്പെടുന്നു. Notice
ജനുവരി 10ന് വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം പെരുന്നാള്‍ കൊടി ഉയരും. 10 മുതല്‍ സണ്‍ഡേസ്കൂള്‍ ബാഹ്യകേരളാ റീജിയന്‍ കനക ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന “തെശ്ബുഹത്തോ 2014” ന് ഫാ. ടൈറ്റസ് ജോണ്‍ കൊട്ടാരക്കര നേതൃത്വം നല്‍കും. ഗാല ചര്‍ച്ച് അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന പന്തലില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് മുംബൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ പ്രധാന കാര്‍മികത്വം വഹിക്കും. 11 മുതല്‍ ദിവസവും വൈകിട്ട് 7.30 മുതല്‍ നടക്കുന്ന വചന ശുശ്രൂഷയ്ക്ക് ഫാ. ടൈറ്റസ് ജോണ്‍ കൊട്ടാരക്കര നേതൃത്വം നല്‍കും. 15ന് വൈകിട്ട് ഭക്തിനിര്‍ഭരമായ റാസ.
16ന് രാവിലെ 6.30ന് അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഇടവക വികാരി ഫാ. ജോര്‍ജ്ജ് വര്‍ഗീസ് അധ്യക്ഷത വഹിക്കും. മുംബൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാനടന്‍ ക്യാപ്റ്റന്‍ രാജു നിര്‍വഹിക്കും. ഗാനമേള, മാജിക് ഷോ, ആത്മീയ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍, സ്ത്രീസമാജത്തിന്റെ നേതൃത്വത്തില്‍ കൊതിയൂറും വിഭവങ്ങളുമായി സൌത്ത് ഈന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണ ശാലകള്‍ എന്നിവ ഉണ്ടായിരിക്കും.
17ന് മിനിസ്ട്രീ ഓഫ് ഹെല്‍ത്തുമായി സഹകരിച്ച് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാംപ് സംഘടിപ്പിക്കും. ട്രസ്റി പി.സി. ചെറിയാന്‍, ആക്ടിംഗ് സെക്രട്ടറി ബാബു വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍മാരായ മാത്യു നൈനാന്‍, തോമസ് ഡാനിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post