കായികരംഗത്തേക്ക് ഇത് പ്രോത്സാഹമാകണം: ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്

Run Kerala Run-Mar Nicodimos

ഞാന്‍ ഒരു കായികതാരം അല്ല. എന്നാല്‍ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഞാന്‍ പിന്നിലല്ല. അല്‍പം പോലും സിനിമാ പ്രേമിയല്ലാത്ത ഞാന്‍ സിനിമാ താരങ്ങളെയും അല്‍പം മാത്രം കലാകാരനായ ഞാന്‍ കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതില്‍ തെറ്റില്ല എന്നാണ് എന്റെ വിശ്വാസം.
ചെറുപ്പകാലത്ത് സ്കൂള്‍ ഗ്രൌണ്ടിലും എന്റെ ഇടവക പള്ളി മുറ്റത്തും എന്റെ വീടിനോട് ചേര്‍ന്നുള്ള ഇടറോഡുകളിലും നടത്തിയിട്ടുള്ള മത്സര ഓട്ടങ്ങളില്‍ കൂട്ടുകാരോടൊപ്പം പങ്കാളിയായത് ഊഷ്മളമായ ഓര്‍മയായി മനസ്സില്‍ നിറയുന്നു. ചിലപ്പോഴൊക്കെ സമ്മാനങ്ങള്‍ ലഭിച്ചിട്ടുമുണ്ട്. അത് അടുത്ത ഒരു ഓട്ടത്തിനുള്ള ആവേശം ഇന്നും എനിക്ക് പകര്‍ന്നു തരുന്നു. ദേശീയ ഗെയിംസ് അകേം യുവതീയുവാക്കള്‍ക്ക് കായികരംഗത്തേക്ക് കടന്നുവരാന്‍ പ്രോത്സാഹനം പകരട്ടെയെന്ന് ആശംസിക്കുന്നു.
മലയോര പ്രദേശമായ നിലയ്ക്കല്‍ ഭദ്രാസനത്തിലെ മുഴുവന്‍ അംഗങ്ങളുടെയും പ്രോത്സാഹനവും പിന്തുണയും പങ്കാളിത്തവും റണ്‍ കേരളാ റണ്ണിന് ഉണ്ടാകണം എന്ന് ആഹ്വാനം ചെയ്യുന്നു. ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ആകാംക്ഷയോടെ കടന്നുവരുന്ന കായിക താരങ്ങള്‍ക്ക് ഹൃദ്യമായ സ്വീകരണം ലഭ്യമാക്കണം. ഭാഷയും നാടും അറിയാത്ത അന്യസംസ്ഥാനക്കാരോട് മാന്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്ന വിധത്തിലുള്ള ഒറ്റപ്പെട്ട ഇടപെടല്‍ പോലും ആരുടെ ഭാഗത്തുിന്നും ഉണ്ടാകാന്‍ പാടില്ല. നമ്മുടെ കൊച്ചു കേരളത്തില്‍ റണ്‍ കേരളാ റണ്ണിന് ലഭിക്കുന്ന ശക്തമായ പിന്തുണ ദേശീയ ഗെയിംസിന് കൂടുതല്‍ ശക്തിയും ഊര്‍ജ്ജവും നല്‍കട്ടെയെന്ന് ആശംസിക്കുന്നു.

Comments

comments

Share This Post