അശുദ്ധമായ ലോകത്തിൽ വിശുദ്ധരാകുവിൻ: മാർ സെറാഫിം

10402799_860871460601821_2011612016067335964_n

റാസ്‌ അൽ ഖൈമ: അശുദ്ധമായ ഈ ലോകത്തിൽ വിശുദ്ധരായി ജീവിക്കുവാൻ എബ്രഹാം മാർ സെറാഫിം മെത്രാപോലിത്ത വിശ്വാസികളെ ആഹ്വാനം ചെയ്തു.
റാസ്‌ അല ഖൈമ സെന്റ് മേരിസ് ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റ നാമത്തിലുള്ള പെരുന്നാളിൽ മൂഖ്യകാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കൾ വളർന്നുവരുന്ന തലമുറയുടെ ആത്മീയ പരിഭോഷണത്തിന് ശ്രേദ്ധിക്കണം. ഈ ലോകം അശുദ്ധമായിരിക്കാം അതിൽ വിശുദ്ധരായി ജീവിക്കുക എന്നതാണ് ഒരു ക്രിസ്ത്യാനി എന്ന നിലയിൽ നമ്മളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വി.കുർബ്ബാനക്കു ശേഷം റാസ്‌ അല ഖൈമ സൈന്റ്റ്‌ മേരിസ് സണ്‍‌ഡേ സ്കൂളിൽ ഈരുപതഞ്ചു വർഷം പൂർത്തിയകിയ അദ്ധ്യാപകരെ ആദരിച്ചു. ഒരു മാസമായി യു.ഏ.യിലെ വിവിധ ദേവാലയങ്ങളിലെ ശുശ്രൂഷയ്ക്ക് ശേഷം ബംഗളുരുവിലേക്ക് മെത്രാപോലിത്ത മടങ്ങി.

Comments

comments

Share This Post