അനുഗ്രഹങ്ങളുടെ പെരുമഴയായി എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു

KCEC

മനാമ: ബഹറിനിലെ എക്യുമെനിക്കല്‍ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കൌണ്‍സിലി (കെ.സി.ഇ.സി.) ന്റെ നേതൃത്വത്തില്‍ “നിങ്ങള്‍ വലത്തുഭാഗത്ത് വല വീശുവിന്‍” (വി.യോഹന്നാന്‍ 21:6) എന്ന വചം മുഖ്യ വിഷയമായി എടുത്തുകൊണ്ട് നടത്തിയ എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍ അനുഗ്രഹമായി പൂര്‍ത്തിയാക്കി.
പ്രമുഖ വാഗ്മിയും കണ്‍വെന്‍ഷന്‍ പ്രാസംഗികനും, കൗണ്‍സിലറും ആയ വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്കോപ്പയാണ്‌ വചന പ്രഘോഷണം നടത്തിയത്. 2015 ജനുവരി 12,13,15 (തിങ്കള്‍, ചൊവ്വ, വ്യാഴം) തീയതികളില്‍ ബഹറിന്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മ ചര്‍ച്ചില്‍ വെച്ചും, 16 വെള്ളിയാഴ്ച്ച ബഹറിന്‍ ഇന്ത്യന്‍ സ്കൂളില്‍ വെച്ചും വൈകിട്ട് 7:30 മുതല് ആണ് നടത്തിയത്. സെന്റ് പോള്സ് മാര്ത്തോമ്മ പള്ളി ഗായക സംഘവും, ബഹറിന് മലയാളി സി. എസ്. ഐ. പള്ളി ഗായക സംഘവും ആലപിച്ച കണ്‍വെന്‍ഷന്‍ ഗീതങ്ങള്‍ ഈ ശുശ്രൂഷ കൂടുതല്‍ അനുഗ്രഹമാക്കുവാന്‍ കഴിഞ്ഞു. സമര്‍പ്പണ പ്രാര്‍ത്ഥനയുടെയും, ആത്മ ശുദ്ധീകരണത്തിന്റെയും നാല്‌ രാത്രികള്‍ വിശ്വാസികള്‍ക്ക് നല്‍കുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ്‌ കെ.സി.ഇ.സി. ഭാരവാഹികള്‍.
സമയമില്ലാതെ ഓടുന്ന ഇന്നത്തെ സമൂഹത്തില്‍ ദൈവത്തിനു വേണ്ടി കുറച്ച് സമയം മാറ്റിവെക്കണമെന്ന്‌ വന്ദ്യ കോര്‍ എപ്പിസ്കോപ്പ അവസാന ദിന കണ്‍വെന്‍ഷനില്‍ വിശ്വാസികളെ ഉദ്ബോദിപ്പിച്ചു. കഴിഞ്ഞ നാല്‌ ദിവസങ്ങളിലായി കെ.സി.ഇ.സി.ക്ക് നല്‍കിയ എല്ലാ പ്രവര്‍ത്തനങ്ങളേയും മാനിച്ച്കൊണ്ട് കെ.സി.ഇ.സി.യുടെ ഉപഹാരം പ്രസിഡണ്ട് റെവ. റെഞ്ചി വര്‍ഗീസ് മല്ലപ്പള്ളി നല്‍കി. പങ്കെടുത്ത ഏവര്‍ക്കും പോള്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു. സെക്കട്ടറി ക്രിസോസ്റ്റം ജോസഫും കണ്വെന്ഷന് കോഡിനേറ്റര് റവ. ഫാദര് സജി ജോബും ഉള്‍പ്പെടുന്ന ഒരു വലിയ കമ്മിറ്റി ഈ കണ്‍വെന്‍ഷന്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു.

Comments

comments

Share This Post