“വിടവാങ്ങിയവരുടെ വിലാപം” പ്രകാശനം ചെയ്തു

E2

ആകാശവാണി ന്യൂസ് എഡിറ്റര്‍ റോയ് ചാക്കോ ഇളമണ്ണൂരിന്റെ 6-ാമത്തെ പുസ്തകമായ “വിടവാങ്ങിയവരുടെ വിലാപം”’എന്ന ചെറുകഥാ സമാഹാരം ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. കൊട്ടാരക്കര ഓര്‍ത്തഡോക്സ് കണ്‍വെന്‍ഷനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത ആദ്യ പ്രതി ഏറ്റുവാങ്ങി.
ഫാ. ഡോ. കെ.എം. ജോര്‍ജ്ജിന്റേതാണ് അവതാരിക. “ഫാ.ഡോ. കെ എം ജോര്‍ജ്ജ്” എഴുതുന്നു. നസ്രാണി സമൂഹത്തിന്റെ ആധുനിക സാമൂഹിക ചരിത്രവും നിലപാടുകളും പഠിക്കുന്നവര്‍ക്ക് ഗവേഷണം നടത്താനുള്ള പല സൂചകള്‍ ഈ പുസ്കതകത്തിലുണ്ട്’’.
മാര്‍ അന്തോണിയോസ് തിരുമേനിയാണ് കഥാസമാഹാരത്തിന് ആമുഖം എഴുതിയിരിക്കുന്നത്. “തിരുമേനി എഴുതുന്നു”.“ഈ പുസ്തകത്തിലെ കഥകളില്‍ ആനുകാലിക കാര്യങ്ങളെ വളരെ സരസമായും അര്‍ത്ഥവത്തായും വിവരിച്ചിരിക്കുന്നു. കഥകള്‍ ഇന്നത്തെ കാലഘട്ടത്തിന്റെ പൊങ്ങച്ചങ്ങളെ വിവരിക്കുമ്പോള്‍ ആരാധാക്രമത്തില്‍ നിന്നുള്ള ഉദ്ധരണികളാല്‍ മറുവശത്ത് ശ്രേഷ്ഠമായ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു.””
ആകാശവാണി കോഴിക്കോട് നിലയം മേലധികാരി എസ്. രാധാകൃഷ്ണനാണ് ആസ്വാദം തയ്യാറാക്കിയത്. പ്രൊഫ. ഡി. മാത്യുവാണ് കഥാസമാഹാരത്തിന്റെ പ്രസാധകന്‍. ക്രിസ്ത്യാനികളുടെ ചടങ്ങുകളില്‍ ചിലര്‍ പ്രകടിപ്പിക്കുന്ന പൊങ്ങച്ചം, ആഡംബരം, രസകരമായ പെരുമാറ്റരീതികള്‍, അര്‍ത്ഥശൂന്യമായ വീക്ഷണങ്ങള്‍, അനാവശ്യപ്രൌഡി കാണിക്കല്‍, ആത്മാര്‍ത്ഥതയില്ലാത്ത സ്നേഹം പ്രകടിപ്പിക്കല്‍ തുടങ്ങിയവയാണ് കഥകളുടെ ഇതിവൃത്തം.

Comments

comments

Share This Post