പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസ് കാര്‍ഷിക അവാര്‍ഡ് 2014 എം.ജി. ജോസഫിന് നല്‍കി

kars 2

ദുബായ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മികച്ച കര്‍ഷകന് നല്കുന്ന പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസ് കാര്‍ഷിക അവാര്‍ഡ് 2014 ന് അര്‍ഹനായ തുമ്പമണ്‍ സ്വദേശി മാമ്മൂട്ടില്‍ എം.ജി. ജോസഫിനെ തുമ്പമണ്‍ സെന്‍റ്. മേരീസ് ഭദ്രാസനപള്ളിയില്‍ വെച്ച് അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലിത്ത അവാര്‍ഡ് നല്കി ആദരിച്ചു.
ദുബായ് യൂണിറ്റ് കമ്മറ്റി അംഗങ്ങളായ അനില്‍ വര്‍ഗ്ഗീസ്, ജോമി തമ്പാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. റവ. ഫാ. ഷാജി മാത്യൂ (പ്രസിഡന്‍റ്) , റവ. ഫാ. ലനി ചാക്കോ (സഹ വികാരി), ജോസഫ് വര്‍ഗ്ഗീസ് (കണ്‍വീനര്‍), ആന്‍റോ ഏബ്രഹാം (കോഓര്‍ഡിനേറ്റര്‍), കുര്യന്‍ വര്‍ഗ്ഗീസ്, ബാബു ഏബ്രഹാം എന്നിവരടങ്ങുന്ന കമ്മറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയത്തിനായി പ്രവര്‍ത്തിച്ചത്. വിനോദ്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

Comments

comments

Share This Post