വേദശാസ്ത്ര ബോധന ശുശ്രൂഷയിലെ വേദയാനം

1-IMG_1272

കോട്ടയം: വേദശാസ്ത്ര അഭ്യസരംഗത്ത് 200 വര്‍ഷത്തിന്റെ നിറവിലായ പഴയ സെമിനാരിയില്‍ നടത്തിയ വേദയാനം പുത്തന്‍ അനുഭൂതി പകര്‍ന്നു. Photo Gallery
വ്യത്യസ്ത സഭാ ദര്‍ശനങ്ങളില്‍ വേദശാസ്ത്രബോധനം നടത്തുന്ന ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ സെമിനാരികളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ചുകൂടി നടത്തിയ ചര്‍ച്ചകളും സംവാദങ്ങളും സഭൈക്യ ശുശ്രൂഷകള്‍ക്കും ബോധരീതി ശാസ്ത്രത്തിനും പുതിയ കാഴ്ചപ്പാടുകള്‍ പകര്‍ന്നു.
ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ വൈദിക സെമിനാരികളുടെ കുടുംബസംഗമം ദ്വിശതാബ്ദി ആഘോഷിക്കുന്ന പഴയ സെമിനാരിയില്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഉദ്ഘാടനം ചെയ്തു. ഓര്‍ത്തഡോക്സ് സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജേക്കബ് കുര്യന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ സമ്മേളനത്തില്‍ മാര്‍ത്തോമാ സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ. ഡോ. കെ. ജി. പോത്തന്‍ മുഖ്യസന്ദേശം നല്‍കി.
ഓര്‍ത്തഡോക്സ് സെമിനാരി വാര്‍ഷികപ്പതിപ്പായ ദീപ്തി 2015 ന്റെ പ്രകാശനം ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് നിര്‍വ്വഹിച്ചു. ഫാ. ഏബ്രഹാം ഫിലിപ്പ്, ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഡീ. വിവേക് വര്‍ഗ്ഗീസ്, ബ്രദര്‍. ഷിജു ബാബു എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post