അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്താ ജര്‍മനി സന്ദര്‍ശിക്കുന്നു

കൊളോണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത്-വെസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്താ ജര്‍മനിയില്‍ ഔപചാരിക സന്ദര്‍ശനം നടത്തും.
മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്തശേഷം ആദ്യമായി ജര്‍മിയിലെ സഭാമക്കളെ സന്ദര്‍ശിക്കാനെത്തുന്ന മെത്രാപ്പോലീത്തായ്ക്ക് 28ന് സ്നേഹോജ്വലമായ സ്വീകരണം നല്‍കും. ഫെബ്രുവരി 1ന് രാവിലെ 9ന് ബിലഫെല്‍ഡ് ബഥേലിലെ അസാഫ്യം ഹൌസില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. 8ന് രാവിലെ 10ന് കൊളോണ്‍ ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ബോണിലെ പീട്രൂസ് ആശുപത്രി പാരിഷ് ഹാളില്‍ വെച്ചും അഭിവന്ദ്യ മെത്രാപ്പോലീത്താ മുഖ്യകാര്‍മികനാകുന്ന ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനയും മറ്റ് തിരുകര്‍മ്മങ്ങളും ആരംഭിക്കും. തുടര്‍ന്ന് സ്നേഹവിരുന്നിനുശേഷം ഇടവകയുടെ സമ്മേളനവും നടക്കും.
ജര്‍മനിയിലെ എര്‍ലാംഗന്‍ യൂണിവേഴ്സിറ്റിയില്‍ പഠന കാലത്ത് ജര്‍മനിയിലെ ഓര്‍ത്തഡോക്സ് സഭയുടെ സഹവികാരിയായി സേവനം അനുഷ്ഠിച്ചിരുന്നു.
വാര്‍ത്ത അയച്ചത്: ജോണ്‍ കൊച്ചുകണ്ടത്തില്‍

Comments

comments