കൂനന്‍കുരിശു പള്ളിയുടെ താല്‍ക്കാലിക കൂദാശയും തിരുശേഷിപ്പ് പുനഃപ്രതിഷ്ഠയും നടത്തി

???????????????????????????????

മട്ടാഞ്ചേരി: കൂന്‍കുരിശു തീര്‍ത്ഥാടന കേന്ദ്രത്തില്‍ പുതുക്കിപണിത സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കൂനന്‍കുരിശു പള്ളിയുടെ താല്‍ക്കാലിക കൂദാശയും, വിശുദ്ധ ഗീവറുഗീസ് സഹദായുടെ തിരുശേഷിപ്പ് പുനഃപ്രതിഷ്ഠയും നടത്തി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. Photo Gallery
23ന് രാവിലെ 6.45ന് വൈദികരുടെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവായെ സ്വീകരിച്ച് പള്ളിയിലേക്ക് ആനയിച്ചു. Video 1 തുടര്‍ന്ന് താല്‍ക്കാലിക കൂദാശയും തിരുശേഷിപ്പ് പ്രതിഷ്ഠയും വിശുദ്ധ കുര്‍ബ്ബാനയും, കുരിശടിയില്‍ ധൂപപ്രാര്‍ത്ഥനയും നടന്നു. Video 2  വിദേശ മേല്‍ക്കോയ്മയെ സമ്പൂര്‍ണ്ണമായി തള്ളിക്കളഞ്ഞു സത്യവിശ്വാസം നിലനിര്‍ത്തുവാന്‍ അഹോരാത്രം അധ്വാനിച്ച പൂര്‍വപിതാക്കന്മാരുടെ സാക്ഷാത്കാരമാണ് ഇവിടെ നിര്‍മ്മിച്ച കൂനന്‍കുരിശ് തീര്‍ത്ഥാടന കേന്ദ്രമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. മലങ്കര നസ്രാണികള്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ളീഹായുടെ സന്താന പരമ്പരകളാണ്. സത്യവിശ്വാസം പ്രാണനു തുല്യമായി കാത്തുസൂക്ഷിക്കാന്‍ അവര്‍ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. കൂനന്‍കുരിശ് സത്യത്തിന്റെ ഉടമസ്ഥരെന്ന അവകാശവാദം മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്കല്ലാതെ മറ്റൊരു ക്രൈസ്തവ സമൂഹത്തിനും അവകാശപ്പെടാനില്ലെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
കൂനന്‍കുരിശ് തീര്‍ത്ഥാടന കേന്ദ്രം കണ്‍വീനര്‍ ജോണ്‍ സാമുവേല്‍ കുരുവിള, മാനേജര്‍ വന്ദ്യ മാത്യൂസ് റമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു. ചരിത്രപരമായ പ്രാധാന്യം അര്‍ഹിക്കുന്ന മലങ്കരയുടെ ഈ പുണ്യ സ്ഥലം സന്ദര്‍ശിക്കുന്നതിനും കൂദാശയില്‍ പങ്കെടുക്കുന്നതിനും സഭയുടെ നാനാ ഭാഗത്തുിന്നും നിരവധി വിശ്വാസികളാണ് മട്ടാഞ്ചേരിയിലെത്തിയത്. Video 3 മട്ടാഞ്ചേരി അസിയാഭായി സ്കൂളിനും കായീസ് ഹോട്ടലിനും സമീപമാണ് കൂനന്‍കുരിശു പള്ളി സ്ഥിതിചെയ്യുന്നത്.

Comments

comments

Share This Post