ആരാധനയില്‍ ശുദ്ധീകരണം പ്രധാനം: യൂഹാനോന്‍ മാര്‍ ദിയസ്കോറോസ്

Dhyanam-Yuvajana Sangamam

പത്തനംതിട്ട: സഭയുടെ ആരാധനയില്‍ ശുദ്ധീകരണത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ്. മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്റെ ഭാഗമായി നടത്തിയ യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശുദ്ധിയോടുകൂടി ദൈവസന്നിധിയില്‍ എത്തിച്ചേരാത്തവര്‍ക്ക് ദൈവത്തെ കാണാന്‍ സാധിക്കില്ല. ദൈവത്തോടുള്ള ബന്ധമാണ് ഇസ്രയേലിനെ വിശുദ്ധ ജനമാക്കിയത്. വിശുദ്ധനായ ദൈവം തന്റെ ജനത്തില്‍ നിന്ന് ആഗ്രഹിക്കുന്നതും വിശുദ്ധിയാണെന്ന് അദ്ദേഹം പറഞ്ഞു. കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് അധ്യക്ഷത വഹിച്ചു.
തോമസ് ജോണ്‍സണ്‍ കോറെപ്പിസ്കോപ്പ, ബാബുജി ഈശോ, പ്രമോദ് മാത്യു, സണ്ണി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജോണ്‍ ചൊല്ലാനി ക്ളാസെടുത്തു. യുവതീസംഗമം കാതോലിക്കറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പി. ജോസഫ് ഉദ്ഘാടനം ചെയ്തു. ഫാ. ജോര്‍ജ് വര്‍ഗീസ്, ഫാ. അനീഷ് വര്‍ഗീസ്, പോള്‍ റമ്പാന്‍, കുര്യാക്കോസ് മാര്‍ ക്ളിമ്മീസ്, തോമസ് ജോണ്‍സണ്‍ കോറെപ്പിസ്കോപ്പ, ഫാ. റോയി എം. ജോയി, ജെയ്സി കരിങ്ങാട്ടില്‍, സഞ്ചു ജോബി എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post