ചിക്കന്‍ പോക്സിനൊപ്പം ന്യുമോണിയയും; മൂന്നാം ക്ളാസ് വിദ്യാര്‍ത്ഥി മരിച്ചു

10383962_720706921378476_1254962378668484532_n

മനാമ: ചിക്കന്‍ പോക്സ് പിടിപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലിക ന്യുമോണിയ ബാധിച്ച് മരണപ്പെട്ടു. ബഹ്റിനിലെ ഈസ്റേണ്‍ സെറാമിക് കമ്പിനിയിലെ ജീവനക്കാരും ചെങ്ങന്നൂര്‍ പുത്തൻകാവ്‌ അരയാലുംമൂട്ടിൽ ജോഫി ചെറിയാന്റെയും സല്‍മാനിയ ആശുപത്രിയില്‍ നേഴ്സായ ഷിനി ഫിലിപ്പിന്റെയും മൂത്തമകള്‍ അഭിയ ശ്രേയ ജോഫി (08) യാണ് സല്‍മാനിയ ആശുപത്രിയില്‍വെച്ച് മരിച്ചത്. സംസ്കാരം പിന്നീട് പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍.
രണ്ട് ദിവസം മുമ്പ് ഇരട്ടക്കുട്ടികളായ ഇളയ സഹോദരങ്ങളില്‍ ഒരാളായ അഡ്നിയര്‍ ജോഫിന് ചിക്കന്‍ പോക്സ് പിടിപ്പെട്ടിരുന്നു. അസുഖം ഭേദമായതിനെതുടര്‍ന്ന് അടുത്ത സഹോദരന്‍ അഡ്റിയാലിനും അഭിയയ്ക്കും ഒരുമിച്ച് ചിക്കന്‍ പോക്സ് ബാധിച്ചു. അഭിയയ്ക്ക് ഛര്‍ദ്ദിയും പനിയും കൂടി വന്നതോടെ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അഭിയയ്ക്ക് ന്യുമോണിയ ബാധയെന്ന് സ്ഥിരീകരിച്ചതോടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങിയെങ്കിലും വൈകുന്നേരത്തോടുകൂടി സ്ഥിതി വഷളാവുകയും തുടര്‍ന്ന് മരണമടയുകയുമായിരുന്നു.
അഡ്റിയല്‍ ഇപ്പോഴും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. മരണപ്പെട്ട അഭിയ ഇന്ത്യന്‍ സ്കൂള്‍ മൂന്നാം ക്ളാസ് ബി ഡിവിഷനില്‍ പഠിക്കുകയായിരുന്നു. 16 വര്‍ഷമായി ബഹ്റിനിലുള്ള ജോഫി ചെറിയാനും കുടുംബവും മനാമ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പള്ളി അംഗമാണ്. അഡ്റിയലിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തതിനു ശേഷം മാത്രമെ അഭിയയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളുവെന്ന് ജോഫിയുടെ സുഹൃത്തുക്കള്‍ അറിയിച്ചു.

Comments

comments

Share This Post