ഭാരത്തിന്റെ നല്ലനാളേയ്ക്കായുള്ള പദയാത്രയ്ക്ക് പരുമല സെമിനാരിയില്‍ സ്വീകരണം നല്‍കി

1

മാനവികതയും ശാന്തിയും സമാധാനവും പ്രകൃതിയോടിണങ്ങിയുള്ള ജീവിതവും ലക്ഷ്യമാക്കി മഹാത്മാ ശ്രീ എം. നടത്തുന്ന ഐതിഹാസികമായ പദയാത്ര പരുമല സെമിാരിയില്‍ എത്തിച്ചേര്‍ന്നു.
ഇന്ന് രാവിലെ ആറി മണിക്ക് മണ്ണാറശാലയില്‍ നിന്നും ആരംഭിച്ച പ്രയാണത്തിന് വിവിധ സ്ഥലങ്ങളില്‍ വരവേല്‍പ്പ് നല്‍കി. ഉച്ചയ്ക്ക് 12.30 ഓടെ സെമിനാരിയില്‍ എത്തിച്ചേര്‍ന്ന പദയാത്രയെ മാനേജര്‍ ഔഗേന്‍ റമ്പാന്‍ പൊന്നാട അണിയച്ച് സ്വീകരിച്ചു. പദയാത്രസംഘം ഇന്ന് വൈകിട്ട് സര്‍വ്വമത പ്രാര്‍ത്ഥനയും പരുമല തിരുമേനിയുടെ കബറിങ്കല്‍ പ്രത്യേക പ്രാര്‍ത്ഥനയും നടത്തും. , നാളെ രാവിലെ 6ന് ആരംഭിക്കുന്ന പദയാത്ര ചെങ്ങന്നൂര്‍ വഴി ആറന്മുളയില്‍ എത്തിച്ചേരും.

Comments

comments

Share This Post