കണ്ടനാട് വെസ്റ് ഭദ്രാസന ദിനാഘോഷവും കുടുംബ സംഗമവും 14ന് മണ്ണൂക്കുന്ന് പള്ളിയില്‍

Kandanad West

പിറവം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് വെസ്റ് ഭദ്രാസന ദിനാഘോഷവും കുടുംബ സംഗമവും 14ന് മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയങ്കണത്തില്‍ നടക്കും.
ഫെബ്രുവരി 8ന് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് 2 മണിക്ക് ഭദ്രാസന ആസ്ഥാനമായ കോലഞ്ചേരി പ്രസാദം സെന്ററില്‍ നിന്നും ആരംഭിക്കുന്ന വിളംബര ജാഥ വിവിധ ദേവാലയങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 5 മണിയോടെ മണ്ണുക്കുന്ന് പള്ളിയില്‍ അവസാനിക്കും. 13ന് മൂന്നിന് ദീപശിഖാ പ്രയാണവും കൊടിമര ഘോഷയാത്രയും ആരംഭിച്ച് വൈകിട്ട് 5 മണിയോടെ പിറവം സെന്റ് ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററില്‍ എത്തിച്ചേരും. തുടര്‍ന്ന് ദീപശിഖയും കൊടിമരവും വഹിച്ചുകൊണ്ട് പ്രസ്ഥാനം പ്രവര്‍ത്തകര്‍ മണ്ണൂക്കുന്ന് പള്ളിയിലേക്ക് എത്തിച്ചേരും.
കണ്ടനാട് ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്തയും പിന്നീട് മലങ്കര സഭയുടെ ഒന്നാം കാതോലിക്കാ പരിശുദ്ധ ബസേലിയോസ് പൗലോസ്‌ പ്രഥമന്‍ (മുറിമറ്റത്തില്‍) ബാവായുടെ കബര്‍ സ്ഥിചെയ്യുന്ന പാമ്പാക്കുട സെന്റ് തോമസ്‌ ഓര്‍ത്തഡോക് സ് ചെറിയ പള്ളിയില്‍ നിന്ന് യുവജനപ്രസ്ഥാനം കോലഞ്ചേരി – പാമ്പാക്കുട മേഖലകളുടെ സംയുക്ത നേത്രത്വത്തില്‍ ദീപശിഖാപ്രയാണം ആരംഭിച്ചു . യുവജനപ്രസ്ഥാനം പിറവം – മുളക്കുളം മേഖലകളുടെ സംയുക്ത നേത്രത്വത്തില്‍ കണ്ടനാട് ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്തയായിരുന്ന ജോസഫ്‌ മാര്‍ പക്കോമിയോസ് തിരുമേനിയുടെ കബര്‍ സ്ഥിചെയ്യുന്ന മുളക്കുളം കര്‍മ്മേല്‍ക്കുന്നു സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക് സ് പള്ളിയില്‍ നിന്നും കൊടി മരഘോഷയാത്രയും , പെരുമ്പടവം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക് സ് പള്ളിയില്‍ നിന്നും കൊടി ഘോഷയാത്രയും ഒരുമിച്ചാണ് പള്ളിയില്‍ എത്തിച്ചേരുക.
14ന് അഭിവന്ദ്യ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ ഷഷ്ടബ്ദ്യപൂര്‍ത്തി സ്മാരക മന്ദിര ഉദ്ഘാടനം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിക്കും.

Comments

comments

Share This Post