സെറാംമ്പൂര്‍ ബിരുദദാനം: സാംസ്കാരിക സംഗമം

IMG_1953

കോട്ടയം: പഴയ സെമിനാരിയില്‍ ഇന്ന് നടക്കുന്ന സെറാംമ്പൂര്‍ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിന് മുന്നോടിയായി നടന്ന സാംസ്കാരിക സംഗമം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ഫാ.ഡോ. ജേക്കബ് കുര്യന്‍ പ്രസംഗിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സെറാംമ്പൂര്‍ സര്‍വകലാശാല സെനറ്റ് പ്രസിഡന്റ് ഡോ.ഐസക്ക് മാര്‍ പീലക്സിനോസ്, രജിസ്ട്രാര്‍ ഡോ. സാന്തനുപത്രോ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധ കലാലയങ്ങളില്‍ നിന്നുള്ള സംഘം പരിപാടികള്‍ അവതരിപ്പിച്ചു. Photo Gallery
ഫെബ്രുവരി 7ന് 3.30ന് പഴയ സെമിനാരിയില്‍ നടക്കുന്ന സമ്മേളനത്തില്‍ സര്‍വകലാശാല മാസ്റര്‍ ബിഷപ്പ് ഡോ.ജോണ്‍ സദാനന്ദ ബിരുദദാനം നിര്‍വഹിക്കും. ജര്‍മന്‍ വേദശാസ്ത്രജ്ഞനായ ഡോ. ഹെല്‍മൂട്ട് ഗ്രിംസ്മാന്‍ പ്രഭാഷണം നടത്തും. 8.10ന് നടക്കുന്ന അനുസ്മരണ ശുശ്രൂഷയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യപ്രഭാഷണം നടത്തും. ശ്രീലങ്ക, ബംഗ്ളാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വൈദിക വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

Comments

comments

Share This Post