കേരള സര്‍വ്വകലാശാല സിന്റിക്കേറ്റ് അംഗം ഡോ. റോസമ്മ ഫിലിപ്പ് പരുമലയില്‍

class

പരുമല: പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുട്ടികള്‍ക്ക് അസുലഭമായ അവസരം. അഖില മലങ്കര പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ 2015 ഫെബ്രുവരി 17ന് രാവിലെ ഒന്‍പത് മുതല്‍ പരുമല സെമിനാരിയില്‍ പരീക്ഷ മാര്‍ഗ്ഗനിര്‍ദ്ദേശ ക്ളാസ് നടത്തപ്പെടുന്നു.
പ്രാര്‍ത്ഥനായോഗം പ്രസിഡന്റ് അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ക്ളാസ് ഉദ്ഘാടനം ചെയ്യും. പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ജോണ്‍സണ്‍ കല്ലിട്ടതില്‍ അധ്യക്ഷത വഹിക്കും. കേരള സര്‍വ്വകലാശാല സിന്റിക്കേറ്റ് അംഗം ഡോ. റോസമ്മ ഫിലിപ്പ് പരീക്ഷ മാര്‍ഗ്ഗ നിര്‍ദ്ദേശക ക്ളാസ് നയിക്കും. പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍ ആശംസ അര്‍പ്പിക്കും.
വാര്‍ഷിക പരീക്ഷയ്ക്കായി ഒരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ (പ്രത്യേകിച്ച് എസ്.എസ്.എല്‍.സി., പ്ളസ് വണ്‍, പ്ളസ് ടു) മുന്‍കൂട്ടി പേരുകള്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്.

Comments

comments

Share This Post