കുമാരി റോജി റോയിയുടെ കുടുംബത്തിന് കൈത്താങ്ങായി ഒ.സി.വൈ.എം. ദുബായ് യൂണിറ്റ്

20150131_125000

ദുബായ്: ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ കുമാരി റോജി റോയുടെ കുടുംബത്തിന് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ദുബായ് യൂണിറ്റ് സമാഹരിച്ച 2 ലക്ഷം രൂപ നല്‍കി.
യുവജനപ്രസ്ഥാനം അഖില മലങ്കര ജനറല്‍ സെക്രട്ടറി ഫാ. പി.വൈ. ജെസ്സന്‍, ഫാ. എന്‍.ജി. ജോര്‍ജ്ജ്, പ്രസ്ഥാനം കേന്ദ്ര കമ്മിറ്റിയംഗം ജോണ്‍സണ്‍ കല്ലട, ദുബായ് യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷിജു തങ്കച്ചന്‍ എന്നിവര്‍ കുമാരി റോജി റോയുടെ ഭവനം സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തുകയും ധനസഹായം മാതാപിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു.

Comments

comments

Share This Post