ഒാര്‍ത്തഡോക്സ് ഭദ്രാസന മര്‍ത്തമറിയം സമാജം വനിതാ സംഗമം നടത്തി

Photo =

മാവേലിക്കര: ഓര്‍ത്തഡോക്സ് ഭദ്രാസനം മാവേലിക്കര ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്റെ ഭാഗമായി സംഘടിപ്പിച്ച ഭദ്രാസന മര്‍ത്തമറിയം സമാജം വനിതാ സംഗമം വനിതാ കമ്മിഷന്‍ അംഗം ഡോ.ലിസി ജോസ് ഉദ്ഘാടനം ചെയ്തു. മക്കള്‍ക്കുവേണ്ടി എല്ലാം ത്യജിക്കാന്‍ മാതാപിതാക്കള്‍ തയാറാകുമ്പോള്‍ അവരെ നന്മയുടെ പാതയില്‍ നയിക്കുന്നതിനുള്ള കടമ മറന്നു പോകരുതെന്നു ലിസി ജോസ് പറഞ്ഞു.
മര്‍ത്തമറിയം സമാജം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.മാത്യു വി.തോമസ് അധ്യക്ഷത വഹിച്ചു. ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. വിനി രഞ്ജു ക്ളാസെടുത്തു. കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ഫാ.വി.എം.മത്തായി വിലനിലം, ജനറല്‍ സെക്രട്ടറി ഫാ.ടി.ടി.തോമസ് ആല, ഭദ്രാസന സെക്രട്ടറി ഫാ.എബി ഫിലിപ്, കൌണ്‍സില്‍ അംഗം ഫാ.ഡി.ഗീവര്‍ഗീസ്, മര്‍ത്തമറിയം സമാജം ഭദ്രാസന ജനറല്‍ സെക്രട്ടറി മേരി വര്‍ഗീസ് കൊമ്പശേരില്‍, ജോയിന്റ് സെക്രട്ടറി എലിസബത്ത് കുര്യന്‍, ട്രഷറര്‍ സജി ജേക്കബ്, ഫാ.ജേക്കബ് ജോണ്‍ കല്ലട, ഫാ.മനോജ് മാത്യു, രാജന്‍ തെക്കേവിള, സജു കല്ലറയ്ക്കല്‍, ജി.നൈനാന്‍ കോര്‍ എപ്പിസ്കോപ്പ, അജി നാടാവള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
14ന് 10നു ഭദ്രാസന വൈദിക ശുശ്രൂഷക സംഗമം ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് ഉദ്ഘാടനം ചെയ്യും. കണ്‍വന്‍ഷന്‍ 15ന് സമാപിക്കും.

Comments

comments

Share This Post