ഓര്‍ത്തഡോക്സ് മാവേലിക്കര കണ്‍വന്‍ഷന്‍ 15ന് സമാപിക്കും

Dr. Mathews George

മാവേലിക്കര: ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. മാത്യൂസ് ജോര്‍ജ്ജ് ചുനക്കരയ്ക്ക് മാവേലിക്കര ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനില്‍ സ്വീകരണം നല്‍കി.
കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ഫാ. വി.എം. മത്തായി വിലനിലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ. ടി.ടി. തോമസ് ആല, ഭദ്രാസന സെക്രട്ടറി ഫാ. എബി ഫിലിപ്പ്, ഡോ. മാത്യൂസ് ജോര്‍ജ്ജ് ചുനക്കര, കൌണ്‍സില്‍ അംഗം ഫാ. ഡീ. ഗീവര്‍ഗീസ്, ഫാ. ജേക്കബ് ജോണ്‍ കല്ലട, ഡോ. കെ.എല്‍. മാത്യു വൈദ്യന്‍ കോര്‍-എപ്പിസ്കോപ്പാ, രാജന്‍ തെക്കേവിള, സജു കല്ലറയ്ക്കല്‍, ഫാ. നെല്‍സണ്‍ ജോണ്‍, ഫാ. മനോജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കണ്‍വന്‍ഷന്‍ 15ന് സമാപിക്കും. 15ന് രണ്ടിന് സണ്‍ഡേസ്കൂള്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി സംഗമം. ഭദ്രാസന സണ്‍ഡേസ്കൂള്‍ വൈസ് പ്രസിഡന്റ് ഫാ. ജോണ്‍സ് ഈപ്പന്‍ അധ്യക്ഷത വഹിക്കും.

Comments

comments

Share This Post