കുവൈറ്റ് സെന്റ് സ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക ഹാര്‍വെസ്റ് ഫെസ്റിവല്‍ കൊണ്ടാടി

Harvest Festival

കുവൈറ്റ് സെന്റ് സ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ഹാര്‍വെസ്റ് ഫെസ്റിവല്‍ ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ നടന്നു. Video
ഫെസ്റിവലിനോട് അനുബന്ധിച്ചുള്ള സമ്മേളനം അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എം.ബസി സെക്കന്റ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ, ഇടവക വികാരി ഫാ. സജു ഫിലിപ്പ്, ഫാ. രാജു തോമസ്, ലാലി ജോസഫ്, ഗായകന്‍ കെ.ജെ. മര്‍ക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
പരിപാടിയോട് അനുബന്ധിച്ച് ഇറക്കിയ സുവനീര്‍ ഫാ, രാജു തോമസിന് നല്‍കി അഭിവന്ദ്യ മെത്രാപ്പോലീത്താ നിര്‍വഹിച്ചു. സണ്‍ഡേസ്കൂള്‍ കുട്ടികളുടെയും ആദ്ധ്യാത്മിക സംഘടകളുടെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും ഗെയിമുകളും, ഗാനമേളയും പരിപാടിയുടെ മാറ്റുകൂട്ടി.

Comments

comments

Share This Post