നിലയ്ക്കല്‍ ഭദ്രാസന പരീക്ഷാമാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പും മദ്ധ്യസ്ഥപ്രാര്‍ത്ഥനാദിനവും

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാി സഭ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ തലത്തില്‍ വര്‍ഷാവസാന പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നാലാമത് പരീക്ഷാമാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പും മദ്ധ്യസ്ഥപ്രാര്‍ത്ഥനാദിനവും”2015 ഫെബ്രുവരി 22ന് ഞായറാഴ്ച റാന്നി, സെന്റ് തോമസ് അരമനയില്‍ നടക്കും.
രാവിലെ 8 മണിക്ക് അരമന ചാപ്പലില്‍ വി.കുര്‍ബ്ബാനയെ തുടര്‍ന്ന് നടക്കുന്ന പരീക്ഷാമാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പില്‍ പെരുനാട് സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ.സിസ്റര്‍ മെറീന എസ്.ഐ.സി ക്ളാസ്സ് നയിക്കും. ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍ ആശംസ അര്‍പ്പിക്കുന്നതും ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത സമാപന സന്ദേശം നല്‍കുന്നതുമാണ്. മദ്ധ്യസ്ഥപ്രാര്‍ത്ഥനയ്ക്കു ശേഷം ഉച്ചഭക്ഷണത്തോടുകൂടി ക്യാമ്പ് സമാപിക്കും.
സണ്ടേസ്കൂള്‍ ഭദ്രാസന വൈസ്പ്രസിഡന്റ് ഫാ.തോമസ് കുന്നുംപുറം, ഡയറക്ടര്‍ ഒ.എം.ഫിലിപ്പോസ്, സെക്രട്ടറി ജോസ്.കെ.എബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Comments

comments

Share This Post