നിലയ്ക്കല്‍ ഭദ്രാസന സുവിശേഷസംഘം വലിയ നോമ്പിലെ ധ്യാനയോഗങ്ങള്‍

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സുവിശേഷസംഘത്തിന്റെ ആഭിമുഖ്യത്തില്‍ വലിയനോമ്പില്‍ നടത്തപ്പെടുന്ന 5-ാമത് ഡിസ്ട്രിക്ട്തല ധ്യാന യോഗങ്ങള്‍ ഫെബ്രുവരി 20ന് ആരംഭിക്കും.
അയിരൂര്‍ ഡിസ്ട്രിക്ടില്‍ ഫെബ്രുവരി 20ന് പെരുമ്പെട്ടി സെന്റ് മേരീസ് പളളിയിലും റാന്നി ഡിസ്ട്രിക്ടില്‍ ഫെബ്രുവരി 27ന് മുക്കാലുമണ്‍ സെന്റ് ജോര്‍ജ്ജ് പളളിയിലും നിലയ്ക്കല്‍ ഡിസ്ട്രിക്ടില്‍ മാര്‍ച്ച് 6ന് വയ്യാറ്റുപുഴ സെന്റ് തോമസ് പളളിയിലും വയലത്തല ഡിസ്ട്രിക്ടില്‍ മാര്‍ച്ച് 13ന് വയലത്തല സെന്റ് മേരീസ് പളളിയിലും കനകപ്പലം ഡിസ്ട്രിക്ടില്‍ മാര്‍ച്ച് 20ന് കനകപ്പലം സെന്റ് ജോര്‍ജ്ജ് കാതോലിക്കേറ്റ് സെന്ററിലും വച്ചാണ് ധ്യാനം നടത്തപ്പെടുന്നത്.
എല്ലാ യോഗങ്ങളിലും വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരവും 6.30ന് ഗാനശുശ്രൂഷയും 6.45ന് വചനശുശ്രൂഷയും ആരംഭിക്കും. ഫാ.പി.കെ.വര്‍ഗീസ്, മാവേലിക്കര എല്ലാ യോഗങ്ങളിലും വചനശുശ്രൂഷ നിര്‍വ്വഹിക്കുന്നതും “ക്രിസ്തുവിന്റെ പീഢാനുഭവം” എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതുമായിരിക്കും.

Comments

comments

Share This Post