അബുദാബി സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ യു.എ.ഇ. റെഡ് ക്രൈസ്റ് അധികാരികള്‍ക്ക് തുക കൈമാറി

DSC_0797

ലബനോന്‍, ജോര്‍ദാന്‍, സിറിയ മുതലായ മദ്ധ്യപൌരസ്ത്യ ദേശങ്ങളിലെ അതിശൈത്യം നിമിത്തം ക്ളേശിച്ചുക്കൊണ്ടിരിക്കുന്നതും അതീവ ദുരിതത്തില്‍ കഴിയുന്ന 32 ലക്ഷത്തോളം വരുന്ന അഭയാര്‍ത്ഥികളെ സഹായിക്കുവാനും യു.എ.ഇ. ഭരണാധികാരികള്‍ നടത്തുന്ന ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലും പങ്കുചേര്‍ന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സഹകരണം യു.എ.ഇ. ഭരണാധികാരികള്‍ സ്വാഗതം ചെയ്യുകയും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ യു.എ.ഇ.യിലുള്ള ദേവാലയങ്ങള്‍ക്ക് കല്പന നല്‍കുകയും ചെയ്തിരുന്നു.
കല്പനയെ തുടര്‍ന്ന് അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നിന്നും സമാഹരിച്ച തുക കഴിഞ്ഞ ദിവസം യു.എ.ഇ. റെഡ് ക്രൈസ്റ് അധികാരികള്‍ക്ക് കൈമാറി. ചടങ്ങില്‍ കത്തീഡ്രല്‍ വികാരി ഫാ. എം.സി. മത്തായി, ട്രസ്റി എ.ജെ. ജോയ്കുട്ടി, സെക്രട്ടറി സ്റീഫന്‍ മല്ലേല്‍, കണ്‍വീനര്‍ സന്തോഷ് ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.

Comments

comments

Share This Post