ജര്‍മനിയില്‍ പരി:വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍

ഹൈഡല്‍ബെര്‍ഗ്: ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് സഭാഭാസുരന്‍ പരിശുദ്ധനായ വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്ന്യാസ്യോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ജര്‍മനിയിലെ ഓര്‍ത്തഡോക്സ് സമൂഹം ഭക്തിനിര്‍ഭരമായി ആചരിയ്ക്കുന്നു.
ഫെബ്രുവരി 28 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് ഹൈഡല്‍ബെര്‍ഗ് സൌത്തിലുള്ള മാര്‍ക്കൂസ് ഹൌസ് ഇവാജ്ജലിക്കല്‍ ദേവാലയത്തില്‍ (റൈന്‍ റോഡ് 20) ശുശൂഷകള്‍ ആരംഭിക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ റോമിലെ ഇടവകയുടെ ചുമതല വഹിക്കുന്ന ഫാ.ഫിലിക്സ് യോഹന്നാന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് റാസ, നേര്‍ച്ചവിളമ്പ്, സമൂഹവിരുന്ന്, അനുസ്മരണ സമ്മേളനം എന്നിവ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ശോശാമ്മ വര്‍ഗീസ് 06221769309
കോശി കുരുവിള 0621 6298492
തോമസ് വര്‍ഗീസ് 07251 18174
വാര്‍ത്ത അയച്ചത്: ജോണ്‍ കൊച്ചുകണ്ടത്തില്‍