മയൂര്‍ വിഹാര്‍ ഫേസ് ത്രീ സെന്റ് ജെയിംസ് പള്ളിയിലെ വലിയ നോമ്പിലെ നമസ്കാരവും ധ്യാനവും

St.James-ChurchPhoto2015

പൌരസ്ത്യ പാരമ്പര്യത്തില്‍ ശുബ്ക്കോാ എന്ന ശുശ്രൂഷയോടു കൂടെയാണ് വലിയനോമ്പ് ആരംഭിക്കുന്നത്. പേത്രത്താ ഞായറാഴ്ച സന്ധ്യ മുതല്‍ ഉപവാസവും ഭക്ഷണവും സംബന്ധിച്ച നിയമങ്ങള്‍ പ്രാബല്യത്തിലാവുമെങ്കിലും തിങ്കളാഴ്ച മദ്ധ്യാഹ്നത്തിലെ അനുരഞ്ജന ശുശ്രൂഷയാണ് നോമ്പിലേക്കുള്ള പ്രവേശ കവാടത്തെ പിന്നിലാക്കുന്നത്.
പരിശുദ്ധ വലിയ നോമ്പിനോട് അനുബന്ധിച്ച് ഡല്‍ഹി മയൂര്‍ വിഹാര്‍ ഫേസ് ത്രീ സെന്റ് ജെയിംസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വികാരി ഫാ. ബിജു ഡാനിയേലിന്റെ നേതൃത്വത്തില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 12ന് നമസ്കാരം, വൈകിട്ട് 7ന് സന്ധ്യാപ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കും. ശനിയാഴ്ച ദിവസങ്ങളില്‍ വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥനയും ധ്യാനവും, ഞായറാഴ്ച ദിവസങ്ങളില്‍ രാവിലെ7.30ന് വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കുന്നതാണ്.

Comments

comments

Share This Post