മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ മൂന്നാം ഓര്‍മപ്പെരുന്നാള്‍ സമാപിച്ചു


മാവേലിക്കര: മലങ്കര ഓര്‍ത്തഡോക്സ് സഭ മിഷന്‍ ബോര്‍ഡ് പ്രസിഡന്റും നിരണം ഭദ്രാസന മെത്രാപ്പോലീത്തായുമായിരുന്ന സഭാരത്നം ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ മൂന്നാം ഓര്‍മ്മപ്പെരുന്നാള്‍ സെന്റ് പോള്‍സ് മിഷന്‍ ട്രെയിനിംങ് സെന്ററില്‍ നടത്തി. Photo Gallery
രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഏബ്രഹാം മാര്‍ എപ്പിഫാിയോസ്, ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് പ്രസംഗം, ശ്ളൈഹിക വാഴ്വ്, ധൂപപ്രാര്‍ത്ഥന, അവാര്‍ഡുദാനം, സ്നേഹവിരുന്ന് എന്നിവ നടന്നു.
ഓര്‍മപ്പെരുന്നാളിനോട് അനുബന്ധിച്ച് നിരണം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ മാവേലിക്കര സെന്റ് പോള്‍സ് മിഷന്‍ സെന്ററിലെ കബറിടത്തിലേക്ക് പദയാത്ര നടത്തി. പരുമല പള്ളിയില്‍ നിന്നും ആരംഭിച്ച യാത്ര സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍ ഉദ്ഘാടനം ചെയ്തു. യാത്ര കോയിക്കല്‍ മുക്ക്, പുതിയകാവ്, മിച്ചല്‍ ജംക്ഷന്‍ വഴി കബറിടത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥന, സഖറിയാ മാര്‍ അപ്രേം മെത്രാപ്പോലീത്തായുടെ അനുസ്മരണ പ്രസംഗം, റാസ, ശ്ളൈഹിക വാഴ്വ്, ധൂപപ്രാര്‍ത്ഥന എന്നിവ നടന്നു.

Comments

comments