വൈ.എം.സി.എ. സര്‍ ജോര്‍ജ്ജ് വില്യംസ് അവാര്‍ഡ് ജോണ്‍സണ്‍ കീപ്പള്ളിക്ക്

അല്‍-കോബാര്‍: ഭാരത വൈ.എം.സി.എ. യുടെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സര്‍ ജോര്‍ജ്ജ് വില്യംസ് അവാര്‍ഡ് കീപ്പള്ളിക്ക് ലഭിച്ചു.
ഫെബ്രുവരി 22ന് തിരുവല്ല ചരല്‍ക്കുന്ന് മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ വൈ.എം.സി.എ. അഖില ലോക പ്രസിഡന്റ് പീറ്റര്‍ പോസ്ര്‍ അവാര്‍ഡ് സമര്‍പ്പിക്കും. കേരള റീജണല്‍ ചെയര്‍മാന്‍ ലെസി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിക്കും. അന്താരാഷ്ട്ര തലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നല്‍കുന്ന സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ഇന്ത്യയില്‍ സെന്റ് ജോര്‍ജ്ജ് ഗ്രൂപ്പ് ഓഫ് സ്കൂള്‍സിന്റെ മാനേജരും സൌദി അറേബ്യയില്‍ സണ്‍ ഷൈന്‍ ഇന്‍ര്‍നാഷണല്‍ സ്കൂളിന്റെ ചെയര്‍മാനും മാനേജിംങ് ഡയറക്ടററുമാണ് ജോണ്‍സണ്‍ കീപ്പള്ളില്‍.
കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ, കുറിയാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്താ, വൈ.എം.സി.എ. നാഷണല്‍, ഇന്റര്‍നാഷണല്‍ നേതാക്കള്‍, കേരളത്തിലെ മത സാംസ്കാരിക സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Comments

comments