പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ ബാവാ അനുസ്മരണ സമ്മേളനവും പ്രസംഗ മത്സരവും നടത്തി

DSC_0049

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മുന്‍ പരമാദ്ധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മപ്പെരുന്നാളിനോട് അനുബന്ധിച്ച് ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രസംഗ മത്സരം നടത്തി.
വിശുദ്ധ സത്യവേദപുസ്തകത്തിലെ യാക്കോബ് 4:4 എന്ന വാക്യമായിരുന്നു മുഖ്യ വിഷയം. ഇടവകയിലെ 18 വയസിന് മുകളില്‍ പ്രയമുള്ളവര്‍ക്ക് വേണ്ടി ഇംഗ്ലീഷിലും മലയാളത്തിലുമായി നടത്തിയ മത്സരത്തില്‍ പതിനഞ്ചോളം ആളുകള്‍ പങ്കെടുത്തു.
ഇംഗ്ലീഷ് വിഭാഗത്തില്‍ ഡാര്‍ളി മാത്യൂ, റീന ബിജു, സിബി ഉമ്മന്‍ സെക്കറിയ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തും, മലയാളം വിഭാഗത്തില്‍ ശോഭാ സജി, റിനി മോന്‍സി, സിറിള്‍ കെ. ജോണ്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തും എത്തി. വിജയികള്‍ക്കുള്ള സമ്മാനം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ത്രിശൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് വിതരണം ചെയ്തു. പ്രസിഡണ്ട് റവ. ഫാദര്‍ വര്‍ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍, വൈസ് പ്രസിഡണ്ട് റവ. ഫാദര്‍ എം. ബി. ജോര്‍ജ് എന്നിവരും സന്നിഹതരായിരുന്നു.

Comments

comments

Share This Post