പരിശുദ്ധ വട്ടശേരില്‍ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ന്യൂസ് ലാന്റ് പള്ളിയില്‍

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരി. ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോയോസ് (വട്ടശ്ശേരില്‍ തിരുമേനി) തിരുമേനിയുടെ 81-ാം ഓര്‍മ്മപ്പെരുള്‍ 28, മാര്‍ച്ച് 1 ദിവസങ്ങളില്‍ ന്യൂസ് ലാന്റ് ഓക് ലാന്റ് സെന്റ് ഡയനീഷ്യസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ആചരിക്കുന്നു. ഓക് ലാന്റില്‍ ഇടവക രൂപീകരിച്ചതിുശേഷമുള്ള ആദ്യപെരുന്നാളാണിത്. Notice
28ന് വൈകിട്ട് 6.15ന് പദയാത്രികര്‍ക്ക് സ്വീകരണം, 6.30ന് സന്ധ്യാപ്രാര്‍ത്ഥന, 7.15ന് ഫാ. ബിജു മത്തായി അനുസ്മരണ പ്രസംഗം നടത്തും. 7.15ന് റാസ. മാര്‍ച്ച് 1ന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.30ന് വിശുദ്ധ കുര്‍ബ്ബാന, പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, നേര്‍ച്ച എന്നിവ നടക്കുമെന്ന് ഇടവക വികാരി ഫാ. ബിജു മത്തായി പുളിക്കല്‍ അറിയിച്ചു.