പരീക്ഷാമാര്‍ഗ്ഗിര്‍ദ്ദേശ ക്യാമ്പും മദ്ധ്യസ്ഥപ്രാര്‍ത്ഥനയും നടത്തി

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ തലത്തില്‍ വര്‍ഷാവസാന പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നാലാമത് പരീക്ഷാമാര്‍ഗ്ഗിര്‍ദ്ദേശ ക്യാമ്പും മദ്ധ്യസ്ഥപ്രാര്‍ത്ഥനയും 2015 ഫെബ്രുവരി 22ന് ഞായറാഴ്ച റാന്നി, സെന്റ് തോമസ് അരമനയില്‍ നടന്നു.
രാവിലെ 7 മണിക്ക് അരമന ചാപ്പലില്‍ യു.കെ-യൂറോപ്പ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത വി.കുര്‍ബ്ബാന അര്‍പ്പിച്ചു. ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ വച്ച് അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത പരീക്ഷാമാര്‍ഗ്ഗിര്‍ദ്ദേശ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍, സണ്ടേസ്കൂള്‍ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.തോമസ് കുന്നുംപുറം, സണ്ടേസ്കൂള്‍ ഡയറക്ടര്‍ ഒ.എം.ഫിലിപ്പോസ്, സെക്രട്ടറി ജാസ്.കെ.എബ്രഹാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പെരുനാട് സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ.സിസ്റര്‍ മെറീന എസ്.ഐ.സി ക്ളാസ്സ് നയിച്ചു.

Comments

comments

Share This Post