നാഷണല്‍ യൂത്ത് ക്യാംപ് സമാപിച്ചു

f (1)

സിഡ്നി: സിഡ്നി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് യൂത്ത് മൂവ്മെന്റിന്റെയും മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സ്റുഡന്റ് മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ന്യൂ സൌത്ത് വെയില്ലിലെ ഗോല്സ്ട്ടില്‍ നടത്തിയ നാഷണല്‍ യൂത്ത് ക്യാംപ് സമാപിച്ചു. “കൊടുങ്കാറ്റിന്റെ മുമ്പിലും ശാന്തനായിരിക്കുക” എന്നതായിരുന്നു ചിന്താവിഷയം.
20ന് രാവിലെ ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്തായുടെ മഹനീയ സാനിധ്യത്തില്‍ കൂടിയ യോഗത്തില്‍ അങ്കമാലി ഭദ്രാസനാധിപനും യുവജനപ്രസ്ഥാനത്തിന്റെ പ്രസിഡന്റുമായ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. റിഥം ഓഫ് സോഷ്യല്‍ കമ്മിറ്റ്മെന്റ്സ് എന്ന വിഷയത്തെ ആസ്പദമാക്കി അഭിവന്ദ്യ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തായുടെ ആമുഖ പ്രസംഗത്തോടെയാണ് ക്ളാസുകള്‍ ആരംഭിച്ചത്. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ ചിന്താവിഷയത്തെ ആസ്പദമാക്കിയുള്ള ഗാന പരിശീലനങ്ങള്‍, ക്ളാസുകള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍, കലാപരിപാടികള്‍ തുടങ്ങിയവ നടന്നു. എല്ലാ ദിവസവും കായിക മത്സരങ്ങളും വിനോദ പരിപാടികളും ഉണ്ടായിരുന്നു.
സമാപന ദിനമായ 22ന് നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ സിഡ്നി സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ. തോമസ് വര്‍ഗീസ് സ്വാഗതവും, യുവജനപ്രസ്ഥാനം സെക്രട്ടറി മനോ കുര്യന്‍ നന്ദിയും പറഞ്ഞു.
ഓസ്ട്രേലിയയിലെ വിവിധ ഇടവകകളിലെ വികാരിമാരായ ഫാ. തോമസ് വര്‍ഗീസ്, ഫാ. ഷിനു കെ. തോമസ്, ഫാ. ബെന്നി ഡേവിഡ്, ഫാ. ഫെര്‍ഡിനാന്‍സ് പത്രോസ് എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി. വിവിധ ഇടവകകളില്‍ നിന്നുള്ള യുവജനപ്രസ്ഥാനം അംഗങ്ങളും എം.ജി.ഒ.സി.എസ്.എം. പ്രവര്‍ത്തകരും ക്യാംപില്‍ പങ്കെടുത്തു.
വാര്‍ത്ത അയച്ചത്: സുജീവ് വര്‍ഗീസ്

Comments

comments

Share This Post